Não gostou? Não há problema! Pode devolver no prazo de 30 dias
Não há como errar com um vale de oferta. O presenteado pode escolher qualquer produto da nossa oferta.
Política de devolução de 30 dias
കലാചരിത്രത്തെ സംസ്‌കാരചരിത്രം എന്ന നിലയില്‍ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ പഠനങ്ങളിലുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിതരീതിയുടെ ഭാഗമെന്ന നിലയില്‍ കലയെയും കലാ നിര്‍മ്മിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലുമൊരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവില്‍ വരികയും പ്രവര്‍ത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന. അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്ര സമീപനങ്ങള്‍ക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമാണ് ഈ പഠനങ്ങള്‍ താല്പര്യപ്പെടുന്നത്. ആ നിലയില്‍ സാംസ്‌കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ പഠനങ്ങള്‍.
Olá! Sou o Libroamiko, o seu conselheiro de livros.
Como posso ajudar?